Spread the love

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ്. ‘തൊട്ടറിയാം പിഡബ്ല്യുഡി’ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്.

പ്രവർത്തന രീതിയെ കുറിച്ച് നിയമസഭയിൽ വെച്ച് എംഎൽഎമാർക്കായി ക്ലാസ് സംഘടിപ്പിച്ചു. തൊട്ടറിയാം പിഡബ്ല്യുഡി വകുപ്പിനെ വിമർശിക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ എംഎൽഎമാരോട് പറഞ്ഞതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവൃത്തികൾ വേഗത്തിലും സുതാര്യമായും നടപ്പാക്കാനുള്ള വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

By newsten