കൊച്ചി: ഗൾഫിൽ മാധ്യമം പത്രം നിരോധിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎഇ അധികൃതർക്ക് കത്തയച്ചിട്ടില്ലെന്നും മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ ടി ജലീൽ. സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് കെ ടി ജലീൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വർണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് സ്വപ്ന പറഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.