റോം: ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഘി രാജിവച്ചു. ആഴ്ചകളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം വ്യാഴാഴ്ചയാണ് ഡ്രാഘി രാജിവച്ചത്.
സർക്കാർ നടത്തിയ വിശ്വാസ വോട്ടെടുപ്പ് പ്രധാന സഖ്യകക്ഷികൾ ബഹിഷ്കരിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജിവച്ചത്. ഫോർസ ഇറ്റാലിയ, ലീഗ്, ജനപ്രിയ ഫൈവ് സ്റ്റാർ മൂവ്മെന്റ് തുടങ്ങിയ കേന്ദ്ര-വലത് പാർട്ടികൾ സെനറ്റിലെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വ്യാഴാഴ്ച രാവിലെയാണ് ഡ്രാഘി പ്രസിഡന്റ് സെർജിയോ മറ്റാറെല്ലയ്ക്ക് രാജിക്കത്ത് സമർപ്പിച്ചത്.