Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ (പട്ടികവർഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി ആരംഭിച്ച ‘സ്മൈൽ കേരള സ്വയംതൊഴിൽ വായ്പ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരും സംസ്ഥാന വനിതാ വികസന കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം 6% പലിശ നിരക്കിൽ പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്.

വായ്പാ തുകയുടെ 20% അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുമെന്ന് വനിതാ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ പറഞ്ഞു. പ്രധാന വരുമാന സ്രോതസ്സായ കോവിഡ് ബാധിച്ച് മരിച്ചവരുടെ സ്ത്രീകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക. 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്കും 3 ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷിക്കാൻ www.kswdc.org വെബ്സൈറ്റ് സന്ദർശിക്കുക.

By newsten