ദില്ലി: ജൂൺ മാസത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടു. ഇന്ത്യയിലെ നിലവിലെ തൊഴിൽ സാഹചര്യം ഭയാനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡും ലോക്ക്ഡൗണുമാണ് ഇപ്പോഴത്തെ അവസ്ഥയുടെ പിന്നിലെന്ന് പറയേണ്ടിയിരിക്കുന്നു.
തൊഴിൽ പ്രതിസന്ധിക്കിടയിലും തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഗണ്യമായി കുറയ്ക്കാൻ ഉത്തർപ്രദേശിന് കഴിഞ്ഞതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായിരുന്നു. രാജസ്ഥാൻ ഒന്നാമതും ഹരിയാന രണ്ടാം സ്ഥാനത്തുമാണ്.
സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് എല്ലായ്പ്പോഴും ദേശീയ ശരാശരിയേക്കാൾ കുറവാണ്. എന്നാൽ ചില സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിൽ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി മാറി. 2019 ജൂണിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനവും യുപിയിൽ 11.2 ശതമാനവുമായിരുന്നു. രണ്ട് വർഷത്തിന് ശേഷം, ഈ ജൂണിൽ, ഇന്ത്യയുടെ നിരക്ക് 7.8 ശതമാനവും ഉത്തർപ്രദേശിൽ ഇത് 2.8 ശതമാനവുമായിരുന്നു.