എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്.
സത്യം കോടതിയിലൂടെ പതുക്കെ പുറത്തുവരുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ് ശബരീനാഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത്.