Spread the love

കീവ്: ഉക്രൈനിലെ കക്കോവിന് മുകളിലൂടെ പറന്ന റഷ്യൻ യുദ്ധവിമാനം ഉക്രേനിയൻ വ്യോമസേന വെടിവച്ചിട്ടു. സുഖോയ്-35 വിമാനം സൈന്യം വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

റഷ്യൻ വിമാനം തകർന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിലത്തേക്ക് പതിച്ച വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനം നിലംപതിക്കുന്നതിന് മുമ്പ് പൈലറ്റ് പുറത്തേക്ക് ചാടിയതായി മന്ത്രാലയം പറഞ്ഞു.

റഷ്യൻ വിമാനം ഉക്രേനിയൻ സൈനികരെ ലക്ഷ്യമിട്ടപ്പോഴാണ് വെടിവെച്ചിട്ടതെന്ന് വ്യോമസേന അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉക്രേനിയൻ സൈന്യത്തിന്‍റെ ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ യൂണിറ്റ് അഞ്ച് റഷ്യൻ ആളില്ലാ വിമാനങ്ങൾ വെടിവച്ചിട്ടതായി ഉക്രൈൻ എയർഫോഴ്സ് കമാൻഡ് അറിയിച്ചു.

By newsten