Spread the love

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ചു എന്നാരോപിച്ച് അറസ്റ്റിലായ മുൻ എംഎൽഎ കെ എസ് ശബരീനാഥനെ കോടതിയിൽ ഹാജരാക്കി.

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ‘മാസ്റ്റർ ബ്രെയിൻ’ ശബരീനാഥനാണെന്നും ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാട്സ്ആപ്പ് സന്ദേശം അയച്ച ഫോൺ ഉടൻ ഹാജരാക്കുമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ശബരീനാഥന്‍റെ ജാമ്യാപേക്ഷയിൽ കോടതി ഉടൻ ഉത്തരവ് പുറപ്പെടുവിക്കും.

ശബരീനാഥനെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയത്. കേസിലെ നാലാം പ്രതിയാണ് ശബരീനാഥൻ.

By newsten