ലണ്ടന്: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ മുന്നേറുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പിൽ ഋഷി സുനക്കിന് 115 വോട്ടുകളാണ് ലഭിച്ചത്. കൺസർവേറ്റീവ് പാർട്ടി അംഗവും മുൻ ധനമന്ത്രിയുമാണ് ഋഷി സുനക്.
ഓരോ റൗണ്ടിലും സ്ഥാനാർത്ഥികളുടെ വോട്ട് പിന്തുണ മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാൾ 14 വോട്ടുകൾ അധികം ഈ റൗണ്ടിൽ ഋഷി സുനക്കിന് ലഭിച്ചു.
മുൻ വാണിജ്യ മന്ത്രി പെന്നി മോർഡന്റ് 82 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. മുൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുമായി മൂന്നാമതും 58 വോട്ടുമായി കെമി ബാഡെനോച്ച് നാലാമതുമാണ്. വോട്ട് വിഹിതം കുറഞ്ഞതിനെ തുടർന്ന് ടോം ടുഗെൻദത്ത് മത്സരത്തിൽ നിന്ന് പുറത്തായി.