ലണ്ടന്: യൂറോപ്പിലെ താപനില റെക്കോർഡ് ഉയരത്തിലേക്ക് ഉയർന്നു. ബ്രിട്ടനിൽ ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തി.
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 38.1 ഡിഗ്രി സെൽഷ്യസ് (100.6 ഫാരൻഹീറ്റ്) ആയിരുന്നു. വരും ദിവസങ്ങളിൽ ഇത് 40 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
2019 ൽ കേംബ്രിഡ്ജിൽ 38.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് ബ്രിട്ടനിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ്. എന്നാൽ ഈ വർഷം ഇത് തിരുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.