Spread the love

ജമ്മു: ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ക്യാപ്റ്റൻ ആനന്ദ്, ജൂനിയർ കമ്മിഷൻഡ് ഓഫീസർ (ജെസിഒ) നയിബ് സുബേദാർ ഭഗ്‍‌വാൻ സിംഗ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലാണ് അപകടമുണ്ടായത്.

ഞായറാഴ്ച രാത്രി മെന്ധർ സെക്ടറിൽ സൈന്യം ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ജമ്മു ഡിഫൻസ് പിആർഒ ലെഫ്റ്റനന്‍റ് ജനറൽ കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ഹെലികോപ്റ്ററിൽ ഉധംപൂരിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് ദേവേന്ദർ പറഞ്ഞു.

ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ ചമ്പ നഗർ സ്വദേശിയാണ് ക്യാപ്റ്റൻ ആനന്ദ്. ഉത്തർ പ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പൊഖാർ ഭിട്ട സ്വദേശിയാണ് ഭഗ്‍വാൻ സിംഗ്.

By newsten