ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കത്തയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ ചെയർമാനാണ് കത്തയച്ചത്.
വിമാനത്തിനുള്ളിലെ ആക്രമണത്തിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഇൻഡിഗോയുടെ സല്‍പ്പേര് സംരക്ഷിക്കപ്പെട്ടു. ക്രിമിനൽ പശ്ചാത്തലമുള്ളവർ യാത്ര ചെയ്യുന്നത് ഒഴിവാക്കണമായിരുന്നു. താൻ നിയമലംഘനം നടത്തിയിട്ടില്ലെന്നും ഇൻഡിഗോയുടെ സ്ഥിരം യാത്രക്കാരനാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കത്തിൽ പറയുന്നു. അഭിഭാഷക പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി വഴിയാണ് ജയരാജൻ ഇൻഡിഗോയ്ക്ക് കത്തയച്ചത്.
അതേസമയം താനും കുടുംബവും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്നും ഇൻഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. നടക്കേണ്ടി വന്നാലും, ഇനി ഒരിക്കലും ഇൻഡിഗോ വിമാനത്തിൽ കയറില്ല. നിലവാരം കുറഞ്ഞ വിമാനക്കമ്പനിയാണിത്. താൻ ആരാണെന്ന് പോലും അവർക്കറിയില്ലായിരുന്നു. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള നീക്കത്തെക്കുറിച്ച് ഇൻഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാൻ മാത്രമല്ല, എന്റെ കുടുംബവും യാത്ര ചെയ്യില്ല. സ്റ്റാൻഡേർഡ് ഇല്ലാത്ത ഒരു കമ്പനിയാണിത്. ഇ പി ജയരാജൻ പറഞ്ഞു.