Spread the love

വാഷിങ്ടണ്‍ ഡിസി: രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി പലസ്തീനിലെത്തുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വെസ്റ്റ് ബാങ്കിൽ പലസ്തീൻ പ്രസിഡന്‍റ് മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കിഴക്കൻ ജറുസലേമിലെ ആശുപത്രി ബൈഡൻ സന്ദർശിക്കും.

പലസ്തീൻ സന്ദർശനത്തിന് മുന്നോടിയായി 316 മില്യൺ ഡോളറിന്‍റെ സഹായമാണ് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രംപിന് കീഴിൽ പലസ്തീനികൾക്കുള്ള എല്ലാ സഹായങ്ങളും മൂന്ന് വർഷത്തേക്ക് അമേരിക്ക നിർത്തിവച്ചിരുന്നു.

By newsten