മുംബൈ: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ നടപടി. മൂന്നാഴ്ചത്തേക്ക് ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ത്യക്കകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനാണ് വിലക്ക്. എന്നാൽ യാത്രാവിലക്ക് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ, നവീൻ കുമാർ എന്നിവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് യാത്ര വിലക്ക്. നിരോധനത്തെ കുറിച്ച് തന്നെ അറിയിച്ചിട്ടുണ്ടെന്ന് ഫർസീൻ പറഞ്ഞു. ഈ മാസം 16 മുതൽ രണ്ടാഴ്ചത്തേക്കാണ് യാത്രാവിലക്ക്.
സംഭവത്തിൽ സ്വാഭാവിക നീതി നടപ്പാക്കിയെന്നും ഫർസീൻ പറഞ്ഞു. അക്രമം നടത്താൻ വേണ്ടിയാണ് വിമാനത്തിൽ കയറിയതെന്ന് കേരള പൊതുസമൂഹത്തിലെ ചിലരെങ്കിലും കരുതിയിരിക്കണം. അത് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പോലീസിൽ ഞങ്ങൾ നൽകിയ പരാതി സ്വീകരിച്ചില്ല. എന്നാൽ, വിരമിച്ച ജില്ലാ ജഡ്ജിയുടെ അന്വേഷണ സമിതിയാണ് വിധി പ്രസ്താവിച്ചത്. നീതി അന്യമല്ലെന്ന് വ്യക്തമായി,” ഫർസീൻ പറഞ്ഞു.