പാർട്ടി നയത്തിൽ മാറ്റമില്ലാതെ തുടരാനാണ് സി.പി.ഐയുടെ തീരുമാനം. 24-ാമത് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന സി.പി.ഐയുടെ രാഷ്ട്രീയ പ്രമേയം നിലവിലെ രാഷ്ട്രീയ നയം തുടരുക എന്നതാണ്.
ഇടത് ഐക്യം ശക്തിപ്പെടുത്താനും പ്രമേയം നിർദ്ദേശിക്കുന്നു. അതേസമയം കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നത് തുടരും. പ്രമേയത്തിൽ കോൺഗ്രസിന്റെ പേർ പരാമർശിച്ചിരുന്നില്ല. 24-ാമത് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് ന്യൂഡൽഹിയിൽ ചേർന്ന ദേശീയ നേതൃയോഗം അംഗീകാരം നൽകി.
സിപിഐയുടെ അംഗത്വത്തില്‍ വര്‍ധനയുണ്ടായി. കേരളത്തില്‍ പതിനായിരത്തോളം വര്‍ധന ഉണ്ടായി. ദേശീയ തലത്തില്‍ മുപ്പത്തിനായിരത്തോളം അംഗങ്ങളുടെ വര്‍ധനവുണ്ടായെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.