Spread the love

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വർഷം കഴിഞ്ഞിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടുപോകുകയാണ്. 2014 ഏപ്രിൽ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. മയക്കുമരുന്നുമായി എത്തിയ ആളെ രക്ഷിക്കാനായി തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്.

1994ൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് കേസിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസിൽ ആന്‍റണി രാജു ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. 2014 മുതൽ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻ പോലും കഴിയാത്ത വിധത്തിൽ കേസ് നീട്ടിവയ്ക്കുകയായിരുന്നു. ആന്‍റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിൽ ജൂനിയർ അഭിഭാഷകനായിരിക്കെയാണ് സംഭവം.

By newsten