തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യശാലകൾക്ക് അനുമതി നൽകി. 243 പുതിയ പ്രീമിയം വാക് ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. നിലവിലെ 267 ൽ നിന്ന് ഔട്ട്ലെറ്റുകളിൽ രണ്ട് മടങ്ങ് വർദ്ധനവുണ്ടാകും.
175 പുതിയ ഔട്ട്ലെറ്റുകളും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനുമാണ് അനുമതി നൽകിയത്. പുതിയ ഔട്ട്ലെറ്റുകളിൽ ഭൂരിഭാഗവും തൃശൂരിലാണ്. തൃശൂരിൽ 28 പുതിയ ഔട്ട്ലെറ്റുകൾ തുറക്കും. തിരുവനന്തപുരത്ത് 27 ഔട്ട്ലെറ്റുകളും തുറക്കും. കാസർകോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കുറവ്. ഏഴ് ഔട്ട് ലെറ്റുകൾ വീതമാണ് ഇവിടെ തുറക്കുക.
നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ വർഷം കേരള ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള ബെവ്കോയുടെ നിർദ്ദേശം പരിഗണിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.