തിരുവനന്തപുരം: ഭരണഘടനയെ അവഹേളിക്കുന്ന മുൻ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം ബി.ജെ.പി പുറത്തുവിട്ടു. രണ്ടര മണിക്കൂർ നീണ്ട വിവാദ പ്രസംഗം സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.
സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു പ്രസംഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ പ്രസ്താവന വിവാദമായതോടെ പ്രസംഗം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പ്രസംഗത്തിന്റെ പൂർണരൂപം ലഭിക്കാത്തതിനാൽ അന്വേഷണം സ്തംഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു.