Spread the love

ന്യൂഡൽഹി : വർഷങ്ങളോളം ഒരുമിച്ച് താമസിച്ച ശേഷം ബന്ധം തകരുന്ന സാഹചര്യത്തിൽ ബലാത്സംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടു ഇക്കാര്യം പറഞ്ഞത്. രാജസ്ഥാൻ സ്വദേശിയുടെ കേസിലാണ് നിരീക്ഷണം. നാലു വർഷമായി ഒരുമിച്ച് താമസിക്കുകയും ഒരു കുട്ടിയുണ്ടാകുകയും ചെയ്തതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചിരുന്നു. കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ പശ്ചാത്തലത്തിലാണ് നിരീക്ഷണം. ഒരുമിച്ച് ജീവിച്ച് നാല് വർഷത്തിന് ശേഷം അവരുടെ ബന്ധം തകർന്നു. പൊലീസിൽ പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി യുവാവ് പറഞ്ഞു. ഇതേതുടർന്ന് ബന്ധം തകർന്നപ്പോൾ ബലാൽസംഗം ആരോപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് മുൻകൂർ ജാമ്യം മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കേസുമായി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

By newsten