ലഖ്‌നൗ: സ്വാതന്ത്ര്യദിന അവധി റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ, സർക്കാരിതര സംഘടനകൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ എന്നിവ സ്വാതന്ത്ര്യദിനത്തിൽ തുറന്ന് പ്രവർത്തിക്കും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിന അവധി റദ്ദാക്കിയിരിക്കുന്നത്. അന്ന് സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ ഉണ്ടാകും. ഔദ്യോഗിക പരിപാടി മാത്രമായി സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും പൊതുജനങ്ങളെ പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.