കെ കെ രമയ്ക്കെതിരെ മുൻ മന്ത്രി എം എം മണിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സിപിഐ(എം)നെ കടന്നാക്രമിച്ച് മുൻ എംഎൽഎ വി ടി ബെൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതോ ചന്ദ്രശേഖരന്റെയും ഭാര്യയുടെയും ‘വിധി’യിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സിപിഐ(എം) പറയുന്നു. “സിപിഐഎം രാഷ്ട്രീയ എതിരാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന പാർട്ടി കോടതി ‘വിധി’കളല്ല, കൊടും ക്രിമിനലുകളെ ശിക്ഷിക്കുന്ന തരത്തിൽ ഇന്ത്യൻ നീതിന്യായ സംവിധാനങ്ങൾ പ്രഖ്യാപിക്കുന്ന യഥാർത്ഥ കോടതി വിധികളാണ് നാം ഉയർത്തിപ്പിടിക്കേണ്ടതെന്നും വി ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
സിപിഐഎം അനുഭാവികളായ 12 പ്രതികളെയാണ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ചത്. ഇക്കാര്യം കേരള മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. കുറ്റവാളികളിൽ ഒരാൾ മരിച്ചപ്പോൾ കേരളത്തിലെ അതേ മുഖ്യമന്ത്രിയടക്കം എല്ലാ സിപിഐഎം നേതാക്കളും അദ്ദേഹത്തെ പ്രകീർത്തിച്ച് പാട്ടുകൾ ആലപിച്ചിരുന്നു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ആയിരക്കണക്കിനു പാർട്ടി പ്രവർത്തകർ അയാൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
സിപിഐ(എം) എംഎൽഎയുടെ നേതൃത്വത്തിലാണ് മറ്റൊരു കുറ്റവാളിയുടെ വിവാഹം ആഘോഷിച്ചത്. മുതുക്കോഴി മലനിരകളിലും പാർട്ടി ഗ്രാമങ്ങളിലും സി.പി.ഐ(എം) ക്രിമിനലുകളെ ഒളിപ്പിക്കുകയായിരുന്നു. പൊലീസ് കുറ്റവാളികളെ പിടികൂടാനൊരുങ്ങുന്ന സമയത്താണ് അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കേരളത്തെ ചുട്ടെരിക്കാൻ കലാപത്തിന് ആഹ്വാനം ചെയ്തത്.