Spread the love

ആലുവ: കിഴക്കൻ മേഖലയിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ പെരിയാറിലെ ജലനിരപ്പ് 2 മീറ്റർ ഉയർന്നു. ചെളിയുടെ അളവ് 45 എൻടിയു ആയി ഉയർന്നു. ശിവരാത്രി മണപ്പുറത്തെ കുളിക്കടവുകളും മഹാദേവക്ഷേത്രത്തിന്‍റെ മുറ്റവും വെള്ളത്തിനടിയിലായി. റെഗുലേറ്റർ കം ബ്രിഡ്ജുകളുടെ ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്ന് അധികൃതർ അറിയിച്ചു. ഡാമുകൾ തുറന്നതായി വാട്ടർ അതോറിട്ടി അധികൃതർക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അണക്കെട്ടുകളുടെ അടിത്തട്ടിലെ ചെളി ഇളകി വരുന്നതു പോലെയാണ് വെള്ളത്തിലെ കലക്കൽ.  ഇത് വൃത്തിയാക്കാൻ സമയമെടുക്കും. പ്രതിദിന ശുദ്ധജല ഉൽപാദനത്തിൽ ഇതുവരെ കുറവുണ്ടായിട്ടില്ല. കൊട്ടാരക്കരക്കടവിൽ നിന്ന് മണപ്പുറത്തേക്ക് നടപ്പാലം വഴി പ്രവേശിക്കുന്നത് പൊലീസ് താൽക്കാലികമായി നിരോധിച്ചു. കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് കാലെടുത്ത് വെച്ച് ചിലർ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.

By newsten