Spread the love

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുന്നത്. പദ്ധതിയെ ചോദ്യം ചെയ്ത് 31 ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവിലെ റിക്രൂട്ട്മെന്‍റ് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഉദ്യോഗാർത്ഥികൾക്ക് അഗ്നിപഥ് സ്കീം ബാധകമാക്കരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം. സായുധ സേനയെയും രാജ്യത്തെയും പദ്ധതി ബാധിക്കുമെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ മനോഹർ ലാൽ ശർമയും ഹർജി നൽകിയിട്ടുണ്ട്.

ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ കഴിഞ്ഞ മാസം 24നാണ് അഗ്നിപഥിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 5 വരെ അപേക്ഷിക്കാം. അന്തിമ നിയമന പട്ടിക ഡിസംബർ 11ന് പ്രസിദ്ധീകരിക്കും. ഈ വർഷം 3,000 പേരെ നിയമിക്കും.

By newsten