കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ആക്‌സസ് ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇപ്പോൾ ജുഡീഷ്യറിയാണ് നടിയെ അപമാനിച്ച് കൊണ്ടിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. ഇനി എങ്ങനെയാണ് കോടതികളെ വിശ്വസിക്കാനാവുകയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
സ്ത്രീയിൽ വിശ്വാസമുള്ളതുകൊണ്ടായിരിക്കണം നടി വനിതാ ജഡ്ജിയെ ആവശ്യപ്പെട്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.