തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം 16,619 കോടി രൂപ മദ്യവിൽപ്പനയിലൂടെ വരുമാനം ലഭിച്ചതായി കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 കോടി ലിറ്റർ മദ്യമാണ് വിറ്റഴിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 64,619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം.
രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മദ്യവിൽപ്പനയിലും മദ്യ ഉപഭോഗത്തിലും റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 കോടി ലിറ്റർ മദ്യമാണ് ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി സർക്കാർ വിറ്റഴിച്ചത്.
ഇതിലൂടെ സർക്കാരിന് ലഭിച്ച വരുമാനം 16,619 കോടി രൂപയാണ്. ഇത് 2021 മെയ് മുതൽ ഈ വർഷം മെയ് വരെയാണ്. വിദേശമദ്യത്തിന് പുറമെ 7.82 കോടി ലിറ്റർ ബിയറും 12 ലക്ഷം ലിറ്റർ വൈനും കഴിഞ്ഞ വർഷം വിറ്റഴിച്ചു. മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം മലയാളികൾ പ്രതിദിനം 5 ലക്ഷം ലിറ്റർ മദ്യമാണ് ഉപയോഗിക്കുന്നത്.