ന്യൂഡൽഹി : 2022 ലെ ഏറ്റവും വലിയ സൂപ്പർ മൂണിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ഇത്തവണ ദൃശ്യങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് നാസ പറയുന്നു.
ചന്ദ്രന്റെ സഞ്ചാരപഥം ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് സൂപ്പർമൂൺ ദൃശ്യമാകുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ മൂന്ന് ദിവസത്തേക്ക് ചന്ദ്രനെ പൂർണ്ണമായും ദൃശ്യമാകുമെന്ന് നാസ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തും. ഈ സമയത്ത്, ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,57,264 കിലോമീറ്റർ അകലെയായിരിക്കും. തെക്കുകിഴക്കൻ ചക്രവാളത്തിൽ നിന്ന് 5 ഡിഗ്രി ഉയരത്തിൽ ബുധനാഴ്ച വൈകുന്നേരത്തോടെ പൂർണ്ണചന്ദ്രൻ ദൃശ്യമാകുമെന്ന് നാസ അറിയിച്ചു.