ഒറ്റപ്പാലം: പാലക്കാട് മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം പണിയുന്നതിനിടെ ക്രെയിൻ റെയിൽവേ ട്രാക്കിൽ കുടുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്ടേക്കുള്ള അപ് ലൈനിലാണ് ഗതാഗതം തടസ്സപ്പെട്ടത്. എല്ലാ ട്രെയിനുകളും ഡൗൺലൈൻ വഴി തിരിച്ചുവിടുന്നുണ്ട്.
നിലവിൽ ആറോളം ട്രെയിനുകൾ വൈകിയാണ് ഓടുന്നതെന്ന് റെയിൽവേ അറിയിച്ചു. മേൽപ്പാലം നിർമ്മാണത്തിനുള്ള സാമഗ്രികൾ നീക്കാൻ കൊണ്ടുവന്ന ക്രെയിൻ മെക്കാനിക്കൽ തകരാർ കാരണം ട്രാക്കിൽ കുടുങ്ങുകയായിരുന്നു.