കോഴിക്കോട്: ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല പറഞ്ഞു. ‘ശശികല ടീച്ചർ, സംസ്ഥാന അധ്യക്ഷ ഹിന്ദു ഐക്യവേദി’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ന് ഒരവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നു. ഭീകരവാദത്തെയും തീവ്രവാദത്തെയും മാത്രം പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാർ സാധാരണ മുസൽമാൻമാരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ല എന്നതാണ് സത്യം,” ശശികല പറഞ്ഞു.
അതേസമയം, ബലി പെരുന്നാള് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ അവധി അനുവദിക്കാത്തതിനെ വിമർശിച്ച് മലപ്പുറം കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിമും മുന്നോട്ടുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.