കൊളംബോ: പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടു. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സർവ്വകക്ഷി സർക്കാർ രൂപീകരിക്കാൻ വേണ്ടിയാണ് റനിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.
രാജ്യത്തെ എല്ലാ പൗരൻമാരുടെയും ഉന്നമനത്തിനായി രാജ്യത്ത് ഒരു സർവ്വകക്ഷി സർക്കാർ അധികാരത്തിൽ വരണമെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നതെന്നും റനിൽ വിക്രമസിംഗെ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.