കൊളംബോ: ശ്രീലങ്കയിലെ മുൻ ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യയും കുമാർ സംഗക്കാരയും സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുചേർന്നു. കുമാർ സംഗക്കാര, മഹേല ജയവർധനെ എന്നിവരും പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഏക ലക്ഷ്യത്തോടെ രാജ്യം ഒന്നിക്കുന്ന ഒരു രംഗം എന്റെ ജീവിതത്തിലുടനീളം ഞാൻ കണ്ടിട്ടില്ല. ഞാൻ എന്നും ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിൽക്കും. വിജയം ഉടൻ ആഘോഷിക്കും. ഈ കൂട്ടായ്മ തകരരുതെന്നും സനത് ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റിൽ, പ്രസിഡന്റ് രാജിവയ്ക്കാനുള്ള മാന്യത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധം അവസാനിച്ചു. നിങ്ങളുടെ കോട്ട തകർന്നിരിക്കുന്നു. ജനശക്തി വിജയിച്ചുവെന്ന് അവകാശപ്പെട്ട അദ്ദേഹം പ്രക്ഷോഭകർക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു.