തിരുവനന്തപുരം: ഗോൾവാൾക്കറിനെതിരായ പരാമർശം പിൻവലിക്കാനുള്ള ആർഎസ്എസ് നോട്ടീസ് തള്ളിയതിന് വിഡി സതീശൻ ആർഎസ്എസിനോട് മാപ്പ് പറയേണ്ടിവരുമെന്ന് സന്ദീപ് വാര്യർ.
ഗോള്‍വാള്‍ക്കര്‍ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാന് ആവര്‍ത്തിച്ചതെന്ന സതീശന്റെ വാദം കളവാണ്. ആര്‍എസ്എസ് കേസ് നല്കിയാല് നേരിടും എന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാല്‍ കയ്യടി കിട്ടുമായിരിക്കും. ആർ.എസ്.എസ് ഫയൽ ചെയ്ത കേസിൽ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധിവധത്തിന് ഉത്തരവാദി ആർ.എസ്.എസാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പറയേണ്ടി വന്ന രാഹുൽ ഗാന്ധിയെയും സതീശൻ ഓർക്കണം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
സജി ചെറിയാൻ തെറ്റായി വ്യാഖ്യാനിച്ചതുപോലെ ഇത് ബ്രിട്ടീഷുകാർ എഴുതിയ ഭരണഘടനയാണെന്ന് ഗുരുജി ഗോൾവാൾക്കർ പറഞ്ഞിട്ടില്ല. ഗുരുജി ഗോൾവാൾക്കറുടെ വാക്കുകൾ സജി ചെറിയാൻ ആവർത്തിച്ചെന്ന സതീശന്റെ വാദം തെറ്റാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.