Spread the love

യൂത്ത് കോണ്‍ഗ്രസ് ചിന്തൻ ഷിബിർ ക്യാമ്പിലെ സംസ്ഥാന നേതാവിനെതിരായ ലൈംഗിക പീഡന പരാതിയെ നിസാരവത്കരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ഇതൊരു ചെറിയ ചർച്ചയാണ്. അതിനെക്കുറിച്ച് പഠിച്ചിട്ടില്ല. വിഷയത്തില് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് പൊലീസിന് കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

“ആ ക്യാമ്പിൽ പങ്കെടുത്ത ഏതെങ്കിലും പെൺകുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ, ആ പരാതിയുടെ അടിസ്ഥാനത്തിൽ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്ന് മാത്രമല്ല, പരാതി പൊലീസിന് കൈമാറുകയും ചെയ്യും. ഇത് യൂത്ത് കോൺഗ്രസിനുള്ളിലോ കോൺഗ്രസിനകത്തോ ഉള്ള ആഭ്യന്തര കാര്യമാണെന്ന് പറയാനാവില്ലെന്നും സതീശൻ പറഞ്ഞു.

By newsten