കോഴിക്കോട്: രാജ്യസഭാ എം.പി സ്ഥാനത്തേക്ക് ഒളിംപ്യന്‍ പി.ടി. ഉഷയെ നാമനിര്‍ദേശം ചെയ്തതിൽ വിമർശനവുമായി സി.പി.ഐ.എം നേതാവ് എളമരം കരീം. സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവർക്ക് പ്രതിഫലം ലഭിക്കുന്ന അവസ്ഥയുണ്ടെന്നായിരുന്നു എളമരം കരീമിന്‍റെ പ്രതികരണം. പി.ടി ഉഷയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.
അയോധ്യ കേസിൽ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിച്ച് ഒരു മാസം കഴിഞ്ഞ് രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.