Spread the love

മുംബൈ: ഏക്നാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പാർട്ടി ജനറൽ സെക്രട്ടറി സുഭാഷ് ദേശായിയാണ് ഹർജി നൽകിയത്.

16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് താക്കറെ വിഭാഗം കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച നടന്ന നിയമസഭാ നടപടികളെയും വിശ്വാസ വോട്ടെടുപ്പിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. ഹർജി ജൂലൈ 11ന് പരിഗണിക്കും.

അയോഗ്യതാ ഭീഷണി നേരിടുന്ന 16 വിമത എംഎൽഎമാർക്ക് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും ഹർജിയിൽ പറയുന്നു. എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും ജൂലൈ 11ന് സുപ്രീം കോടതി പരിഗണിക്കും.

By newsten