Spread the love

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചു. സുബൈറിന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് സുപ്രീം കോടതിയെ അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുഹമ്മദ് സുബൈർ ആവശ്യപ്പെട്ടു.

സുബൈറിന്‍റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഹിന്ദു സന്യാസിമാർ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചത്.

സുബൈർ ഇപ്പോൾ തിഹാർ ജയിലിലാണ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സുബൈറിനെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്.

By newsten