സിഡ്‌നി: റഷ്യ-ഉക്രൈൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ദയനീയമായി പരാജയപ്പെട്ടുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണ്. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം കൈകാര്യം ചെയ്യുന്നതിൽ യുഎൻ രക്ഷാസമിതി പരാജയപ്പെട്ടുവെന്ന് ജസീന്ത ആർഡേൺ പറഞ്ഞു.
റഷ്യയുടെ നടപടികൾ ധാർമ്മികമായി തെറ്റാണെന്നും അവർ പറഞ്ഞു.
ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നീ അഞ്ച് സ്ഥിരാംഗങ്ങൾക്ക് യുഎൻ രക്ഷാസമിതി വീറ്റോ അധികാരം നൽകുന്നതിനെ ന്യൂസിലൻഡ് ഇതിനകം എതിർത്തിരുന്നു. രക്ഷാസമിതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേണും ആവശ്യപ്പെട്ടു.