Spread the love

സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നുവെന്ന് കണ്ടെത്തൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്കൂളുകളിൽ 45,573 വിദ്യാർഥികളുടെ കുറവുണ്ടായി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒന്നാം ക്ലാസിൽ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 3,48,741 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. എന്നാൽ ഈ വർഷം 3,03,168 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 45,573 കുട്ടികളുടെ കുറവുണ്ട്.

വിദ്യാഭ്യാസ മന്ത്രി നിയമ സഭയെ രേഖ മൂലമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ, എയ്ഡഡ് മേഖലകളിൽ 37,522 വിദ്യാർത്ഥികളുടെ കുറവുണ്ട്. എന്നാൽ സർക്കാർ, എയ്ഡഡ് മേഖലകളിൽ 119,970 വിദ്യാർത്ഥികളുടെ വർദ്ധനവാണ് രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായത്. സർക്കാർ മേഖലയിൽ 44915ഉം എയ്ഡഡ് മേഖലയിൽ 75055ഉം കുട്ടികളുടെ വർധനയുണ്ടായി.

By newsten