Spread the love

തിരുവനന്തപുരം: ദേശീയ തലത്തിൽ ഇരട്ട അംഗീകാരം നേടി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്ക് (അസാപ്).

ഒരേ സമയം അവാർഡിങ് ബോഡിയായും അസസ്മെന്‍റ് ഏജൻസിയായുമാണ് തിരഞ്ഞെടുത്തത്. തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള എൻസിവിഇടിയാണ് അംഗീകാരം നൽകിയത്.

നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (എൻ.സി.വി.ഇ.ടി) എന്നത് സാങ്കേതിക, തൊഴിൽ വിദ്യാഭ്യാസ, പരിശീലന മേഖലകളിൽ ഗുണനിലവാരം ഉറപ്പാക്കുന്ന റെഗുലേറ്ററി ബോഡിയാണ്.

By newsten