തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജൂൺ മാസത്തെ ശമ്പളവും വൈകും. ഉന്നതതല ചർച്ചകൾക്ക് ശേഷം മാത്രമേ സർക്കാർ സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ജീവനക്കാർക്ക് ഓഗസ്റ്റ് അഞ്ചിന് ശമ്പളം നൽകാനുള്ള ഉത്തരവ് ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭരണപക്ഷ സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ.ആവശ്യപ്പെട്ടു. ശമ്പളത്തിനായി എല്ലാ മാസവും സമരം ചെയ്യാൻ കഴിയില്ല. ഈ മാസം 11ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് ബിഎംഎസ് നിലപാട്.
അതേസമയം, ശമ്പള പ്രതിസന്ധി നിലനിൽക്കെ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ 11 ജില്ലാ ഓഫീസുകൾ ജൂലൈ 18 മുതൽ പ്രവർത്തനം ആരംഭിക്കും. ജൂണ്‍ ഒന്നുമുതൽ വയനാട്, പാലക്കാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓഫീസുകൾ തുറന്നത്.