Spread the love

ന്യൂഡൽഹി: സാങ്കേതിക തകരാർ കാരണം വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗ് തുടരുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിന് കേന്ദ്രസർക്കാർ സുരക്ഷാ നോട്ടീസ് നൽകി. നിരവധി സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന് നോട്ടീസ് നൽകിയത്.

യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്പൈസ് ജെറ്റിന് അയച്ച നോട്ടീസ് ട്വീറ്റും ചെയ്തു. “യാത്രക്കാരുടെ സുരക്ഷ വളരെ പ്രധാനമാണ്. സുരക്ഷയെ ബാധിക്കുന്ന ഏറ്റവും ചെറിയ പ്രശ്നം പോലും വിശദമായി പരിശോധിക്കുകയും ഉടൻ പരിഹരിക്കുകയും ചെയ്യും,” സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.

“വിമാനങ്ങൾ ഒന്നുകിൽ യാത്ര തുടങ്ങിയ സ്ഥലത്തേക്ക് തിരിച്ചുവിടുകയോ അല്ലെങ്കിൽ ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ലക്ഷ്യസ്ഥാനത്ത് ഇറക്കുകയോ ചെയ്ത വ്യത്യസ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്” സ്പൈസ് ജെറ്റിന് അയച്ച നോട്ടിസിൽ പറയുന്നു.

By newsten