Spread the love

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന് മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വാർ പൊലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാൻ പൊലീസിനോട് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് എടുത്തത്. 3 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്. വേദിയിലുണ്ടായിരുന്ന മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെയും മൊഴിയെടുക്കും.

By newsten