കോഴിക്കോട്: ചൊവ്വാഴ്ച വെളുപ്പിന് മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ചീറിപ്പാഞ്ഞത് കണ്ടവരെല്ലാം ഒന്നു അതിശയിച്ചു. ബസ് നേരെ പോയത് ഇഖ്‌റ ആശുപത്രിയിലേക്ക്. ബസിൽ കുഴഞ്ഞുവീണ ഒരു വയോധികനെ ആശുപത്രിയിൽ എത്തിക്കാൻ ആയിരുന്നു ഓട്ടം.
ബസിലുണ്ടായിരുന്ന ഡോക്ടർ ആശുപത്രിയിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ എം.പി.രമേഷ് റൂട്ട് മാറ്റി ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. റോഡിലെ എല്ലാ വാഹനങ്ങളും സഹകരിച്ചതിനാൽ വൃദ്ധനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചു. യാത്രക്കാരെ സംഭവസ്ഥലത്തെത്തിച്ച് വയോധികന്‍റെ വിശദാംശങ്ങൾ ആരാഞ്ഞ ശേഷമാണ് ബസ് മാനന്തവാടിയിലേക്ക് തിരിച്ചത്.ഡ്രൈവർ രമേശും കണ്ടക്ടർ സി.പ്രദീപും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ്.
ജീവനക്കാരും ബസും ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ബസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.