സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ഗൗനിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം കേന്ദ്രനേതൃത്വം. സജി ചെറിയാന്‍റെ രാജി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച ചെയ്യും.
മന്ത്രിയുടെ രാജിയോടെ പ്രശ്നം സാങ്കേതികമായി അവസാനിക്കുമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. പാർട്ടി നേതൃത്വം നിയമവിദഗ്ധരുമായി വിഷയം ചർച്ച ചെയ്തതായും സൂചനയുണ്ട്. പ്രതിപക്ഷത്തിന്‍റെ തുടർ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
രാജിയോടെ പ്രശ്നം അവസാനിച്ചുവെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തേക്കും.