ലണ്ടന്‍: താന്‍ രാജി വെക്കില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മന്ത്രിസഭയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സണ്‍ സ്വന്തം നയം വ്യക്തമാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.
ബ്രിട്ടീഷ് പാർലമെന്‍ററി സമിതിക്ക് മുമ്പാകെയാണ് ജോൺസൺ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം അവസാനമായി ആവശ്യപ്പെടുന്നത് തിരഞ്ഞെടുപ്പായിരിക്കും,” പ്രധാനമന്ത്രി പറഞ്ഞു.
വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ രാജിവയ്ക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന്, “ഞാന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ല. തുറന്ന് പറയുകയാണെങ്കില്‍, രാജ്യം ഏറ്റവുമവസാനം മാത്രം ആഗ്രഹിക്കുന്ന കാര്യമാണ് ഒരു തെരഞ്ഞെടുപ്പ്” എന്ന് ബോറിസ് ജോൺസൺ പറഞ്ഞു.