മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം അടുത്തയാഴ്ച നടക്കും. മന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച അന്തിമ ധാരണ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. ബിജെപിക്ക് 28 മന്ത്രിസ്ഥാനങ്ങളും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് 15 മന്ത്രിമാരും ലഭിക്കുമെന്നാണ് അന്തിമ ധാരണ. സുപ്രധാന വകുപ്പുകൾ ബി.ജെ.പിക്ക് നൽകാനാണ് തീരുമാനം.
പൊതുഭരണം, നഗരവികസനം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വഹിക്കും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരം, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ മന്ത്രിസഭയിലുണ്ടാകും. വരുമാനം, ഭവന നിർമ്മാണം, പൊതുമരാമത്ത്, വിദ്യാഭ്യാസം, ഊർജം എന്നീ വകുപ്പുകൾ ബി.ജെ.പിക്ക് ലഭിക്കും. വ്യവസായം, ഖനനം, പരിസ്ഥിതി, ഗതാഗതം എന്നീ വകുപ്പുകളാണ് ഷിൻഡെ വിഭാഗത്തിൻ നൽകിയിരിക്കുന്നത്.
മെയ് നാലിന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാരിന് 164 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 40 ശിവസേന എംഎൽഎമാരാണ് ഏക്നാഥ് ഷിൻഡെയെ പിന്തുണച്ചത്.