ചില നേട്ടങ്ങൾ ആഘോഷിക്കപ്പെടേണ്ടതുണ്ട്. പ്രായവും അനുഭവവും എല്ലാം വെറും സംഖ്യകളിൽ ഒതുങ്ങുമ്പോൾ 12 വയസ്സുള്ള ഒരു പെൺകുട്ടി ലോകത്തിന് പ്രചോദനമായി മാറുകയാണ്. ത്രിവർണ പതാകയും നാവിക പതാകയും വഹിച്ചുകൊണ്ട്, ആ കൊച്ചുപെൺകുട്ടി ഡെനാലി പർവതത്തിന്റെ കൊടുമുടിയിലെത്തി. മുംബൈയിലെ നേവി ചിൽഡ്രൻസ് സ്കൂളിലെ (എൻസിഎസ്) പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കാമ്യ കാർത്തികേയൻ. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കാമ്യ മാറി.
ജൂൺ 27ന് കാമ്യ ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ഡെനാലി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20,310 അടി (6,190 മീറ്റർ) ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എവറസ്റ്റ് കൊടുമുടിയും അകോൻകാഗ്വയും കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവതമാണിത്.
മുംബൈയിലെ നേവി ചിൽഡ്രൻസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും കമാൻഡർ എസ് കാർത്തികേയന്റെ മകളും ആയ കാമ്യ ഇപ്പോൾ “സരസ്” എന്ന ദൗത്യത്തിലാണ്. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുക എന്നതാണ് ഈ പ്രതിഭയുടെ ലക്ഷ്യം.