പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ സംഘടനയായ എച്ച്ആർഡിഎസ് അറിയിച്ചു. ഫെബ്രുവരിയിലാണ് പാലക്കാട് ആസ്ഥാനമായുള്ള എച്ച്ആർഡിഎസിലെ സിഎസ്ആർ ഡയറക്ടറായി സ്വപ്നയെ നിയമിച്ചത്.
സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. സ്വപ്നയുടെ താൽപര്യം കൂടി കണക്കിലെടുത്താണ് നടപടിയെന്നും ഇവർ പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിൽ മോചിതയായ സ്വപ്നയ്ക്ക് ഫെബ്രുവരി 12നാണ് എച്ച്ആർഡിഎസ് നിയമന ഉത്തരവ് നൽകിയത്. 43,000 രൂപ ശമ്പളത്തിലാണ് നിയമിച്ചത്.