തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കി. സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
ബഹളം കാരണം ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. ഫണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് സഭ ഇന്നത്തേക്ക് നിർത്തിവച്ചതായി സ്പീക്കർ എം ബി രാജേഷ് അറിയിച്ചു.
‘ഭരണഘടനയോട് കൂറില്ലാത്ത ഒരു മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയും, സജി ചെറിയാന് നടത്തിയത് സത്യപ്രതിജ്ഞാ ലഘനം’, തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയത്. നിയമസഭ പിരിഞ്ഞതിന് പിന്നാലെ പ്രതിപക്ഷം സഭയുടെ പ്രവേശന കവാടത്തിൽ പ്രതിഷേധിച്ചു.