കൊച്ചി : ക്രൈം നന്ദകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ സൂരജ് പാലക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയിൽ എതിർപ്പ് ഉന്നയിക്കാൻ സമയം നൽകിയ കോടതി സ്വമേധയാ ഇരയെ കക്ഷിയാക്കിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
സൂരജ് പാലക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി. കോടതി ഇരയെ ഹർജിയിൽ കക്ഷിയാക്കി. എന്നാൽ കേസിൽ അറസ്റ്റ് തടയണമെന്ന സൂരജിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.