Spread the love

തിരുവനന്തപുരം : ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർന്നുനൽകിയ വ്യക്തിയാണ് ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്‍റെ ഉടമ. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ച വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പി ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചിച്ചു. വിദ്വേഷവും വെറുപ്പും വിഭാഗീയതയും ഒരു രാഷ്ട്രീയ അജണ്ടയാക്കി മാറ്റുകയും ഗാന്ധി നിന്ദ സ്ഥിരം സവിശേഷതയായി മാറുകയും ചെയ്യുന്ന ഈ സമയത്ത്, പി ഗോപിനാഥൻ നായരെപ്പോലുള്ള തികഞ്ഞ ഗാന്ധിയന്‍റെ വിയോഗം നമ്മുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഒരു ശൂന്യത ഉണ്ടാക്കുമെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞു. അഖിലേന്ത്യാ ഗാന്ധി സ്മാരക നിധിയുടെ ആരംഭം മുതൽ സേവനമനുഷ്ഠിച്ച പ്രമുഖരിൽ ഒരാളാണ് ഗോപിനാഥൻ നായർ. മാറാട് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്‍റണി സർക്കാരിന്റെ സമാധാന ദൂതനായും ഗോപിനാഥൻ നായരെ നിയോഗിച്ചിരുന്നു.

By newsten